രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന്

single-img
1 February 2020

ഡല്‍ഹി: തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന്. സര്‍ക്കാരിന്റെ ആദ്യ സന്ബൂര്‍ണ ബജറ്റ് കൂടിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിക്കുക.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ബജറ്റ് എന്നത് ശ്രദ്ധേയമാണ്.

ബജറ്റ് പ്രഖ്യാപനം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ രാജ്യത്തെ സാമ്പത്തിക- വാണിജ്യ മേഖല ഏറെ പ്രതീക്ഷയിലാണ്. സാമ്പത്തിക മാന്ദ്യവും വളര്‍ച്ചാ മുരടിപ്പും പരിഹരിക്കുക എന്ന കടുത്ത വെല്ലുവിളിടെ സര്‍ക്കാര്‍ മറികടക്കുമെന്നാണ് പ്രതീക്ഷ. വിവിധമേഖലകളെ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികള്‍ ബജറ്റിലുണ്ടാകാനാണ് സാധ്യത.

സാമ്പത്തിക ഉദാരീകരണവുമായി മുന്നോട്ടു പോകുക എന്ന നിര്‍ദേശമാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ നല്‍കുന്നത്. സബ്‌സിഡികള്‍ യുക്തി സഹമാക്കണമെന്നും നിര്‍ദേശമുണ്ട്.ഏറെ പ്രതീക്ഷയോടെ ബജറ്റ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് രാജ്യം മുഴുവന്‍.