കേന്ദ്ര ബജറ്റ് 2020; കശ്മീരിന് പ്രത്യേക പരിഗണന, കോര്‍പറേറ്റ് നികുതി കുറച്ചും, അഞ്ചു ലക്ഷം രൂപവരെ നികുതിയൊഴിവാക്കിയും പ്രഖ്യാപനം

single-img
1 February 2020

ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കശ്മീരിന് പ്രാധാന്യം നല്‍കി ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രത്യേക അധികാരം റദ്ധാക്കിയ ജമ്മു കശ്മീരിന് ബജറ്റില്‍ 30757 കോടി രൂപയാണ് വകയിരുത്തിയത്. ലഡാക്കിന് 5958 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പുതിയ കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്ന പേരിലാണ് പ്രത്യേക പരിഗണന.

നികുതിയിനത്തിലും പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടായി. കോര്‍പറേറ്റ് നികുടി കുറച്ചു.അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല.അഞ്ചു ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് 10% നികുതി.ഏഴരമുതല്‍ പത്ത് ലക്ഷംവരെ 15% നികുതി പത്ത് മുതല്‍ 12.5 ലക്ഷം വരെ 20% നികുതി ഈടാക്കും. കൂടാതെ എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരികളില്‍ ഒരു ഭാഗം വിറ്റൊഴിയും. ഐഡിബിഐ ബാങ്കിന്റെ ഓഹരികളും വിറ്റഴിക്കും