റെയില്‍വേ വ്യോമ മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

single-img
1 February 2020

റെയില്‍വേ വ്യോമ മേഖലകള്‍ ഉള്‍പ്പെടെ ഗതാഗതമേഖലയില്‍ കൂടുതല്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്.2021 ല്‍ ഗതാഗത മേഖലയ്ക്കായി 1.7 ലക്ഷം കോടി രൂപ നീക്കി വയ്ക്കും.റെയില്‍വേ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. കൂടുതല്‍ തേജസ് ട്രെയിനുകള്‍ ഓടിക്കും.പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താന്‍ കൂടുതല്‍ ട്രെയിനുകള്‍, 148.കിലോമീറ്റര്‍ നീളുന്ന ബംഗളൂരു സര്‍ബന്‍ ട്രെയിന്‍ പദ്ധതിയുമായി സഹകരിക്കും.ഇതിനു പുറമേ റെയില്‍വേ രംഗത്ത് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങളും തുടരുന്നുവെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

2024 ഓടെ രാജ്യത്ത് 100 വിമാനത്താവളങ്ങള്‍ കൂടി സജ്ജമാക്കും. അഞ്ചു വര്‍ഷത്തിനകം രാജ്യത്തിനകത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കും.2023ഓടെ ഡല്‍ഹി- മുംബൈ എക്‌സ്പ്രസ് ഹൈവെയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ചെന്നൈ- ബാംഗ്ലൂര്‍ എക്‌സപ്രസ് ഹൈവെയുടെ നിര്‍മ്മാണം തുടങ്ങി വ്യവസായ മേഖലയുടെ വികസനത്തിന് 27300 കോടി വകയിരുത്തുമെന്നും ബജറ്റില്‍ വ്യക്തമാക്കി.