ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്‌

single-img
1 February 2020

ഡല്‍ഹി: രാജ്യത്ത് അരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ആരോഗ്യ മേഖലയില്‍ അതിവേഗമുള്ള വളര്‍ച്ചയാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. മിഷന്‍ ഇന്ദ്രധനുസ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. പ്രധാന മന്ത്രിയുടെ ആരോഗ്യ പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക്, ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ആശുപത്രികളെ ആദ്യം പരിഗണിക്കും. ആശുപത്രികളെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി. എല്ലാ ജില്ലാ ആശുപ്ത്രികളും മെഡിക്കല്‍കോളേജാക്കി മാറ്റും.

വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര വിദ്യാഭ്യാസ പരിഷ്‌കാരം ഉടന്‍ നടപ്പാക്കും.99,300 കോടി രൂപ വിദ്യാഭ്യാസത്തിനായി വകയിരുത്തി. നൈപുണ്യ വികസനത്തിന് 3000 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഓണ്‍ലെന്‍ ബിരുദ്ധപഠന സംവിധാനവും ആരംഭിക്കും. കൂടാതെ സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതിയും നടപ്പാക്കും. പുതിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് നഗരസഭകളില്‍ ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തും. ദേശീയ പൊലീസ് സര്‍വകലാശാല, ഫോറന്‍സിക് സര്‍വകലാശാല എന്നിവ സ്ഥാപിക്കും.