കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതി; സ്വച്ഛ് ഭാരതിന് 12,300 കോടി

single-img
1 February 2020

കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതിപ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.ജല്‍ജീവന്‍ മിഷന്‍ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. എല്ലാ വീട്ടിലും ഇതുവഴി പൈപ്പ് വെള്ളം എത്തിക്കും. 3.6 ലക്ഷം കോടി രൂപയാണ് ഇതിനായി വകയിരുത്തു ന്നത്.

തദ്ദേശ ജലവിതരണം കൂടുതല്‍ മെച്ചപ്പെടുത്തും. മഴവെള്ള ശേഖരണം പ്രോത്സാഹിപ്പിക്കാനും നടപടിയുണ്ടാകുമെന്ന് ബജറ്റില്‍ പറയുന്നു. സ്വച്ഛ് ഭാരത് പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയിരി ക്കുന്നത് 12,300 കോടി രൂപയാണ്.