കേന്ദ്ര ബജറ്റ് 2020; സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പദ്ധതികള്‍, പതിനാറിന കാര്‍ഷിക പദ്ധതികള്‍ അവതരിപ്പിച്ചു

single-img
1 February 2020

ഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് അവതരണം പുരോഗമിക്കുകയാണ് പ്രധാനമായും മൂന്നു മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.എല്ലാവര്‍ക്കും തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം. എല്ലാവര്‍ക്കും വളരാനുള്ള അവസരം, സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പദ്ധതികള്‍. കൂടാതെ കരുണയോടെ ജനങ്ങളെ സേവിക്കുന്ന സര്‍ക്കാര്‍ എന്നിവയെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.

കാര്‍ഷിക വളര്‍ച്ചയിലൂടെ മാത്രമേ രാജ്യം മുന്നോട്ടുപോകൂയെന്ന് കേന്ദ്രധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.കാര്‍ഷിക വികസനം സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കും. പതിനമാറിന കാര്‍ഷിക പരിപാടിയും പ്രഖ്യാപിച്ചു. രണ്ടു വര്‍ഷത്തിനുളഅളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കൃഷ് ഉഠാന്‍ പദ്ധതി, പച്ചക്കറി കൃഷിക്ക് പുതിയ പദ്ധതി,ഒരു ജില്ലയ്ക്ക് ഒരു വിള പദ്ധതി,മുദ്രാ നബാര്‍ഡ് വായ്പയോട് കൂടി ധാന്യലക്ഷ്മി പദ്ധതി,കര്‍ഷകര്‍ക്ക് സോളാര്‍ പ്ലാന്റുകള്‍,രാസവളങ്ങള്‍ക്ക് പകരം ജൈവവളങ്ങള്‍, വിപണനത്തിന് വനിതാ സ്വാശ്രയ സംഘങ്ങള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുന്നു.2.8 ലക്ഷം കോടിയാണ് കാര്‍ഷിക മേഖലയ്ക്ക് വകയിരുത്തിയിരിക്കുന്നത്