കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്

single-img
1 February 2020

കേന്ദ്ര സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കപ്പെട്ട പിന്നാലെ രാജ്യത്തെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. ഉച്ചയോടെസെന്‍സെക്‌സ് 850 പോയിന്റ് താഴേക്ക് പതിച്ചപ്പോൾ നിഫ്റ്റിയില്‍ 50 സൂചിക ഇടിവുമുണ്ടായി. ബജറ്റിലൂടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കാത്തതാണ് ഇടിവിന് കാണമെന്നാണ് സൂചന.

പ്രധാന കമ്പനികളായ ലാര്‍സന്‍ ആന്റ് ടര്‍ബോ, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്സ്, സീ എന്റര്‍ടെയ്ന്‍മെന്റ് എന്നിവക്കാണ് നിഫ്റ്റിയില്‍ കാര്യമായ തകര്‍ച്ച നേരിട്ടത്. ഇന്ന് മാത്രം മൂന്ന് ശതമാനത്തിലേറെ തകര്‍ച്ച ഇവയെല്ലാം നേരിട്ടു. കേന്ദ്ര ബജറ്റിൽ ഓട്ടോമൊബൈല്‍, റിയല്‍ എസ്‌റ്റേറ്റ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ മേഖലകളെയൊന്നും കാര്യമായി പരാമര്‍ശിക്കാതെയായിരുന്നു അവതരണം.

സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നുപോകുന്നതിനാൽ സര്‍ക്കാരില്‍നിന്നും നിലവിലെ പ്രതിസന്ധിയെ മറികടക്കാനുതകുന്ന നടപടികള്‍ ഉണ്ടാകുമെന്നായിരുന്നു നിക്ഷേപകരുടെ പ്രതീക്ഷയെന്നും എന്നാല്‍, പ്രതീക്ഷകളെയൊക്കെ അസ്ഥാനത്താക്കിയെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ പറഞ്ഞു.