ഷഹീന്‍ബാഗിലും ജാമിഅ മില്ലിയയിലും നാളെ കലാപത്തിന് ബിജെപിയുടെ നീക്കം; ആംആദ്മി എംപി

single-img
1 February 2020

ദില്ലി: പൗരത്വപ്രതിഷേധം ശക്തിപ്രാപിച്ച ഷഹീന്‍ ബാഗിലും ജാമിഅ മില്ലിയയിലും ബിജെപി നാളെ കലാപം നടത്താന്‍ നീക്കം നടത്തുന്നതായി ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്. അമിത്ഷായാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍. ദില്ലി പോലിസിന്റെ നിയന്ത്രണം പൂര്‍ണമായും അമിത്ഷായ്ക്കാണ് ഉള്ളത്. ആദ്യം അദേഹം ബിജെപി മന്ത്രിയെ വിദ്വേഷപ്രസംഗം നടത്താനും അക്രമം ആരംഭിക്കാനുമുള്ള പ്രോത്സാഹനം നല്‍കി.

തെരുവില്‍ പരസ്യമായി തോക്കുമായി എത്തി വെടിവെച്ചു. ഇപ്പോള്‍ അവര്‍ ഷഹീന്‍ ബാഗിലും ജാമിഅ മില്ലിയ സര്‍വകലാശാലയും വലിയ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ആലോചിക്കുന്നു. അമിത്ഷാ ആഭ്യന്തരമന്ത്രിയായ ശേഷം ക്രമസമാധാനപാലനം കൈവിട്ടുപോയ അവസ്ഥയിലാണെന്നും അദേഹം ആരോപിച്ചു.