കേന്ദ്ര ബജറ്റ്: ദേശീയവാദം പറയുന്ന സർക്കാർ പൊതുമേഖലയെ നശിപ്പിക്കുന്നു: ബിനോയ് വിശ്വം

single-img
1 February 2020

ഇക്കുറി കേന്ദ്രസ്‌ സർക്കാർ അവതരിപ്പിച്ച ബജറ്റ് സ്വകാര്യ മേഖലയെ പുഷ്ടിപ്പെടുത്താൻ ഉള്ളതാണെന്ന് രാജ്യസഭാ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. ശക്തമായ ദേശീയവാദം പറയുന്ന സർക്കാരാണ് രാജ്യത്തെ പൊതുമേഖലയെ നശിപ്പിക്കുന്നതെന്നും ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമൻ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്തെ സ്വകാര്യ മേഖലയുടെ വളർച്ചയ്ക്കായി സര്‍ക്കാര്‍ ചങ്കും കരളും നൽകുന്ന സമീപനമാണ് വിദ്യാഭ്യാസരംഗത്തും സ്വീകരിച്ചിരിക്കുന്നത്. ഉള്ളു പൊള്ളയായ ഒന്നിനെ പൊതിയാൻ വേണ്ടി രണ്ട് മണിക്കൂർ നേരം എന്തൊക്കെയോ പറയുകയായിരുന്നു ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി ചെയ്തതെന്നും ബിനോയ് വിശ്വം ആരോപിച്ചു.

എന്നാൽ ബജറ്റിലൂടെ വരുമാന നികുതി സ്ലാബ് കുറച്ചത് വലിയ നേട്ടമാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോൻസ് കണ്ണന്താനം പ്രതികരിച്ചു. രാജ്യത്തെ കൃഷി, ആരോഗ്യം ഉൾപ്പടെയുള്ള മേഖലയ്ക്ക് ഉണർവ് നൽകുന്നതാണ് ബജറ്റ്. സാമ്പത്തിക കമ്മി 3.8 ശതമാനം ആയത് കൊണ്ട് വിലക്കയറ്റം ഉണ്ടാകാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.