അരുന്ധതി റോയ് കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്ത സ്ത്രീയും; ആരോപണവുമായി അഡ്വ. എ ജയശങ്കർ

single-img
1 February 2020

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശവുമായി അഡ്വ. എ ജയശങ്കർ. അരുന്ധതി റോയ് വളരെ നല്ലയാളാണ്, കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്ത സ്ത്രീയും. എട്ടുമണി കഴിഞ്ഞാൽ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീയുമാണെന്നാണ് ജയശങ്കരുടെ പരാമര്‍ശം.

എറണാകുളം ഗവ. ലോ കോളേജിലെ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനൽ
ചർച്ചയിലായിരുന്നു അഡ്വ. ജയശങ്കർ തികച്ചും സ്‌ത്രീവിരുദ്ധമായ പരാമർശം നടത്തിയത്‌. ഈ പരിപാടിയിൽ പ്രഭാഷകനായി എത്തിയ അഡ്വ. ജയശങ്കർ തന്റെ പ്രഭാഷണത്തിൽ ഉടനീളം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുകയായിരുന്നു. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കമ്മീഷണർക്ക് പരാതി നൽകി. ജയശങ്കറുടെ പരാമർശംതികഞ്ഞ സ്ത്രീ വിരുദ്ധവും ആധുനിക സമൂഹത്തിന് നിരക്കാത്തതുമാണെന്ന്‌ പരാതിയിൽ പറയുന്നു.