ഭര്‍ത്താവിനെ മക്കളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യ, മരണം ഉറപ്പാക്കാന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു

single-img
31 January 2020

സൂററ്റ്: ഭര്‍ത്താവിനെ മക്കളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യ. ഗുജറാത്തിലെ സൂററ്റിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രേം ചന്ദ് എന്ന് 35 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സുധ സോങ്കര്‍,ഇവരുടെ സുഹൃത്ത് സന്തോഷ് പ്രജാപതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സുധയ്ക്കും പ്രേം ചന്ദിനും നാലുമക്കളുണ്ട്. സന്തോേഷുമായി സുധയ്ക്കുണ്ടായിരുന്ന ബന്ധത്തെ പ്രേം ചന്ദ് ചോദ്യം ചെയ്തതോടെയാണ് ഇയാളെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്.പുലര്‍ച്ചെ പ്രേചന്ദിന്റെ വീട്ടിലെത്തിയ സന്തോഷ് ഇയാളെ ആക്രമിച്ചു.

തുടര്‍ന്ന് സുധയും ഒപ്പം ചേര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി കത്തികൊണ്ട് കഴുത്തറുത്തു.ചുറ്റികകൊണ്ട് തുടര്‍ച്ചയായി തലയ്ക്കടിച്ച് മരണം ഉറപ്പാക്കി. കുട്ടികളുടെ മമ്പില്‍ വച്ചാണ് കൊല നടത്തിയത്. തുടര്‍ന്ന് സുധ സന്തോഷിനോടൊപ്പം പോയി.ഭര്‍ത്താവിനെ മോഷാടാക്കള്‍ കൊലപ്പെടുത്തിയെന്നാണ് അയല്‍ക്കാരെ അറിയിച്ചത്.കുട്ടികളെംക്കൊണ്ടും അങ്ങനെ പറയിച്ചു.

വിവരമറിഞ്ഞ് പൊലീസെത്തി വിശദമായി ചോദ്യം ചെയ്തതോടെ കുട്ടികള്‍ സത്യം വെളിപ്പെടുത്തി. പിന്നീട് സുധ കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ സുധയ്ക്കും സന്തോഷിനുമെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.