വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി കോടതി വിധി; സുഭാഷ് വാസുവിനെ പുറത്താക്കിയ നടപടി റദ്ദാക്കി

single-img
31 January 2020

എസ്എൻഡിപി യോഗത്തിന്റെ മാവേലിക്കര യൂണിയൻ പ്രസിഡന്റായി സുഭാഷ് വാസുവിനും സെക്രട്ടറിയായി സുരേഷ് ബാബുവിനും തുടരാം എന്ന് കൊല്ലം പ്രിൻസിപ്പൽ സബ് കോടതി ജഡ്ജി ഡോണി വർഗീസ് ഉത്തരവിട്ടു. എന്നാൽ ഇവർ നയപരമായ തീരുമാനങ്ങൾ എടുക്കാൻ പാടില്ലെന്നും ദൈനംദിന കാര്യങ്ങൾ നടത്താമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

യൂണിയൻ കമ്മിറ്റി പിരിച്ചുവിടുകയും തുടർന്ന് അഡ്മിനിസ്ട്രേറ്ററായി സിനിൽ മുണ്ടപ്പള്ളിയെ നിയമിച്ചതിനെതിരെ സുഭാഷ് വാസുവും സുരേഷ് ബാബുവും നൽകിയ പരാതിയിലാണ് ഇപ്പോൾ വന്ന ഇടക്കാല വിധി. മാവേലിക്കര യൂണിയൻ പിരിച്ചുവിടുന്നതിനു മുൻപ് നോട്ടിസ് നൽകുകയോ ഭാഗം കേൾക്കുകയോ ചെയ്തില്ലെന്നായിരുന്നു ഇവർ പ്രധാനമായും ഉന്നയിച്ച പരാതി.

ഇന്ന് കോടതി സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും അനുകൂലമായ വിധി പുറപ്പെടുവിച്ച ശേഷം എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ ഓഫിസിലെത്തിയ സുഭാഷ് വാസുവിനെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൂട്ടുപൊളിച്ച് ഓഫിസിന്റെ ഉള്ളിൽ കയറുകയായിരുന്നു. തങ്ങൾക്ക് കോടതി ഉത്തരവിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് തടഞ്ഞത്.