പൗരത്വ ഭേദഗതി നിയമം ഗാന്ധിജിയുടെ സ്വപ്‌നം; മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി

single-img
31 January 2020

ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമാണ് പൗരത്വ ഭേദഗതി നിയമമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ഉരുസഭകളും നിയമം പാസാക്കിയതില്‍ താന്‍ സന്തുഷ്ടനാണെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം. പ്രസ്താവനയോട് പ്രതിപക്ഷം ഷെയിം വിളികളോടെയാണ് പ്രതികരിച്ചത്.ഭരണപക്ഷമാകട്ടെ ഡെസ്‌കിലടിച്ച് സ്വാഗതം ചെയ്തു.

ആര്‍ട്ടിക്കിള്‍ 370,35 എന്നിവ റദ്ദാക്കിയതിനെ ചരിത്രപരമായ തീരുമാനമെന്നാണ് രാഷ്ട്രപതി വിശേഷിപ്പിച്ചത്.ബാബറി കേസ് വിധിയോട് രാജ്യത്തെ പൗരന്‍മാര്‍ പ്രതികരിച്ചത് പക്വമായ രീതിയിലെന്നു പറഞ്ഞ അദ്ദേഹം പ്രതിഷേധത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്തെയും സമൂഹത്തേയും ദുര്‍ബലമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.തുടര്‍ന്ന് മോദി സര്‍ക്കാരിന്റെ നടപടികളെ പ്രകീര്‍ത്തിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.