ബജറ്റ് സമ്മേളനത്തിന് തുടക്കമായി; പൊതു ബജറ്റ് നാളെ

single-img
31 January 2020

ഡല്‍ഹി: നാളെ നടക്കാനിരിക്കുന്ന പൊതുബജറ്റിന് മുന്നോടിയായി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം തുടങ്ങിയത്.

കടുത്ത സാമ്പത്തികമാന്ദ്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോഴാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം ബജറ്റുമായി എത്തുന്നത്. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ,കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങി വെല്ലുവിളികള്‍ ഏറെയാണ് നേരിടേണ്ടത്.

കഴിഞ്ഞ ആറുമാസത്തിനിടെ 102 ലക്ഷം കോടിയുടെ പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചു.കോര്‍പറേറ്റ് നികുതികള്‍ വെട്ടിക്കുറച്ചു.എന്നിട്ടും സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സാധിച്ചില്ല. 2024 ല്‍ 5 ട്രില്ല്യണ്‍ സാമ്പത്തികശേഷിയിലേക്ക് രാജ്യത്തെ എത്തിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

നാളെ 11നു ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങൾ നിർമല തന്റെ രണ്ടാം ബജറ്റിൽ ഉൾപ്പെടുത്തുമോ എന്നാണു രാജ്യം ഉറ്റു നോക്കുന്നത്.