വിക്രം നായകനാകുന്ന സിനിമയില്‍ നിന്നും ഷെയ്ൻ നിഗത്തിനെ മാറ്റി

single-img
31 January 2020

തമിഴിൽ വിക്രം നായകനാകുന്ന കോബ്ര എന്ന സിനിമയില്‍ നിന്ന് ഷെയ്ന്‍നിഗത്തെ നീക്കി. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്‌നിനെ ആയിരുന്നു ആദ്യം തെരഞ്ഞെടുത്തത്.താരത്തിനെതിരെ നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക് ദക്ഷിണേന്ത്യയിൽ നിലനില്‍ക്കുന്നതാണ് നീക്കാന്‍ കാരണമെന്നാണ് സൂചന.

ഷെയ്‌നിന് പകരമായി സര്‍ജാനോ ഖാലിദ് അഭിനയിക്കും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ ആണ് കോബ്ര നിര്‍മ്മിക്കുന്നത്. ശ്രീനിധി ഷെട്ടി, ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, മൃണാലിനി രവി, കെ.എസ്. രവികുമാര്‍, റോബോ ശങ്കര്‍, ലാല്‍, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. അതേപോലെ തന്നെ സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന സ്പാ എന്ന സിനിമയില്‍ നിന്നും ഷെയ്‌നിനെ മാറ്റിയിട്ടുണ്ട്.