പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ നാലുവര്‍ഷമായി പീഡിപ്പിച്ചു; കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

single-img
31 January 2020

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നാലുവര്‍ഷമായി പീഡിപ്പിച്ച കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിലാന്നൂര്‍ സ്വദേശി പി.പി ബാബുവിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ബാബു മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്നു.

സ്‌കൂളിലെത്തിയ ഒന്‍പത് വയസുകാരി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് ബാബു.ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കണ്ണൂര്‍ ഡിസിസി ഭാരവാഹികള്‍ അറിയിച്ചു.