ആര്‍എസ്എസിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയോട് ആവശ്യം; ഓണ്‍ലൈന്‍ പരാതിനടപടികള്‍ക്ക് തുടക്കം

single-img
31 January 2020

ഇന്ത്യയിൽ നിന്നും പ്രവർത്തിക്കുന്ന ആര്‍എസ്എസിനെ ആര്‍എസ്എസിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് കോളമിസ്റ്റും ആക്ടിവിസ്റ്റുമായ പീറ്റര്‍ ഫ്രീഡ്രിക്ക്. തന്റെ ആവശ്യവുമായി ഓൺലൈൻ പരാതി നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. സംഘടനയെ വിദേശ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഫ്രീഡിക്കിന്റെ ആവശ്യം.

1925 രൂപീകരിക്കപ്പെട്ട ഈ സംഘടനാ പൂര്‍ണമായും 1920-1940 കാലഘട്ടത്തില്‍ നിലനിന്നിരുന്ന നാസി പാര്‍ട്ടി ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണന്ന് പീറ്റര്‍ ഫ്രീഡ്രിക്ക് പറയുന്നു. അര്‍ദ്ധ സൈനിക വസ്ത്രം ഉപയോഗിക്കുന്ന ഈ സംഘടനയില്‍ ഇന്ന് ആറ് മില്യണില്‍ അധികം ആളുകളുണ്ടെന്നും സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പ്രധാന വംശഹത്യകളിലും പങ്കെടുക്കുന്നതുള്‍പ്പെടെയുള്ള കടുത്ത അക്രമങ്ങള്‍ക്ക് ആര്‍എസ്എസ് ഉത്തരവാദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജർമ്മനിയിൽ നാസി പാര്‍ട്ടിയുടെ നേതാവായി ഹിറ്റ്‌ലര്‍ നിയോഗിക്കപ്പെട്ട 1925 ല്‍ തന്നെയാണ് ആർഎസ് എസും രൂപീകരിച്ചത്. മാത്രമല്ല, മുസോളിനിയുടെ ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും ഇവർ മാതൃക സ്വീകരിച്ചിട്ടുണ്ട്. ‘ഹിന്ദുമതത്തിൽ പെടാതിരിക്കുകയോ താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെയോ അകറ്റുക” എന്ന ഇവരുടെ അജണ്ട മതപരമായ അക്രമങ്ങള്‍ക്കും പീഡനങ്ങളും വര്‍ദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമാണെന്ന് 2019 ജൂണില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്”, പീറ്റര്‍ ഫ്രീഡ്രിക്ക് പറയുന്നു.