ഗവര്‍ണറെ തിരിച്ചുവിളിക്കല്‍; നോട്ടിസ് തള്ളിയതിനെതിരെ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍

single-img
31 January 2020

കോഴിക്കോട്: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നല്‍കിയ നോട്ടിസ് സര്‍ക്കാര്‍ തള്ളിയതിനെതിരെ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. പ്രതിപക്ഷ നേതാവ് പ്രമേയം അവതരിപ്പിക്കാന്‍ നല്‍കിയ നോട്ടിസ് തള്ളിയത് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ രഹസ്യബന്ധത്തിന് തെളിവാണെന്ന് അദേഹം ആരോപിച്ചു. എന്‍ആര്‍സിയെ പരസ്യമായി എതിര്‍ക്കുന്ന പിണറായി രഹസ്യമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നേരത്തെ ഇറക്കിയ ഉത്തരവ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖറ്യമന്ത്രി വ്യക്തമാക്കണം.

സര്‍ക്കുലര്‍ ഇറക്കിയത് കൊണ്ട് കാര്യമില്ല.ഉത്തരവ് റദ്ദാക്കാണമെന്നും മുനീര്‍ എംഎല്‍എ പറഞ്ഞു. ഇന്ന് രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലെ നോട്ടിസിന് മുഖ്യമന്ത്രി അവതരണാനുമതി നിഷേധിച്ചിരുന്നു. നോട്ടിസിന്റെ ഉള്ളടക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണഅ മന്ത്രി എ കെ ബാലന്‍ അറിയിച്ചത്.