മരണവാറണ്ട് സ്റ്റേ ചെയ്തു; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കില്ല

single-img
31 January 2020

നിര്‍ഭയ കേസിലെ പ്രതികളുടെ നാളെ നടത്താനിരുന്ന വധശിക്ഷയുടെ മരണവാറണ്ട് കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികളുടെ ശിക്ഷ നടപ്പാക്കരുതെന്ന് ഡൽഹി അഡിഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. തങ്ങൾക്കെതിരെയുള്ള മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനമെടുത്ത ശേഷം 14 ദിവസങ്ങൾക്ക് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. അതേസമയം പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് നല്‍കിയ തിരുത്തല്‍ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.