മരടിലെ ഫ്‌ളാറ്റുകള്‍ ഇനി വെള്ളിത്തിരയില്‍; ‘മരട് 357’ ചിത്രീകരണം തുടങ്ങി

single-img
31 January 2020

മരടിലെ ഫ്‌ളാറ്റ് വിവാദം ഇനി സിനിമയായി തീയേറ്ററുകളി ലെത്തും. മരട് 357 എന്ന് പേരിട്ടിരിക്കുന്ന സിനിമ ചിത്രീകരണം ആരംഭിച്ചു.അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന്‍ താമരക്കുളമാണ്.

ബില്‍ഡിംഗ് മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും ഫ്‌ളാറ്റ് ഒഴിപ്പിക്കലുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്.ധര്‍മജന്‍, സാജില്‍ സുദര്‍ശന്‍, രമേശ് പിഷാരഡി, കൈലാഷ്, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, അഞ്ജലി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.