ജാമിയ മിലീയ വെടിവയ്പ്പില്‍ പ്രതിഷേധമറിയിച്ച് ലിജോ ജോസ് പെല്ലിശേരി

single-img
31 January 2020

കൊച്ചി: ജാമിയ മിലീയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ഗാന്ധിജിയുടെ രക്തസക്ഷി ദിനത്തില്‍ നടന്ന അക്രമത്തെ കിറുകൃത്യം എന്നാണ് ലിജോ വിശേഷിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

കിറുകൃത്യം

Posted by Lijo Jose Pellissery on Thursday, January 30, 2020

വെടിയുതിര്‍ത്ത ആളിന്റെ ഫോട്ടോയ്‌ക്കൊപ്പം ഗാന്ധിജിയുടെ ഫോട്ടോയും ലിജോ പങ്കുവച്ചു. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് പ്ലസ് ടു വിദ്യാര്‍ഥിയാണെന്നാണ് റിപ്പോര്‍ട്ട്.പൊലീസ് നോക്കി നില്‍ക്കെയാണ് ഇയാള്‍ സമരക്കാര്‍ക്കുനേരെ വെടിവച്ചത്.