കൊറോണ വൈറസിനെ തടയാന്‍ ചാണകവും ഗോമൂത്രവും ഉപയോഗിക്കൂ:ഹിന്ദുമഹാസഭ അധ്യക്ഷന്‍

single-img
31 January 2020

കൊറോണ വൈറസ് രോഗം ചികിത്സിക്കാന്‍ ചാണകവും ഗോമൂത്രവും ഉപയോഗിച്ചാല്‍ മതിയെന്ന് ഹിന്ദുമഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണിമഹാരാജ്. കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ പ്രത്യേക യജ്ഞം നടത്തുമെന്നും അദേഹം പറഞ്ഞു. ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നവരില്‍ രോഗബാധ തടയും.

ശരീരത്തില്‍ ചാണകം തേക്കുകയും മന്ത്രം ജപിക്കുകയും വേണം. എന്നാല്‍ വൈറസ് ബാധയുണ്ടാവില്ലെന്നും ഹിന്ദുമഹാസഭ അധ്യക്ഷന്‍ അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഡബ്യുഎച്ച്ഓ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.