ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ നോട്ടിസ് നല്‍കി പ്രതിപക്ഷം; അവതരണാനുമതി നിഷേധിച്ച് സര്‍ക്കാര്‍

single-img
31 January 2020

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ നോട്ടിസിന് സഭ അവതരണ അനുമതി നല്‍കിയില്ല. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രി നോട്ടിസിന് അവതരണ അനുമതി നിഷേധിച്ചു.

അതേസമയം ചട്ടം അനുസരിച്ചല്ല പ്രതിപക്ഷ നേതാവ് നോട്ടിസ് നല്‍കിയതെന്നും പുതിയ കീഴ് വഴക്കങ്ങള്‍ ഉണ്ടാക്കരുതെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തിങ്കളാഴ്ച വീണ്ടും ചേരുന്ന കാര്യോപദേശക സമിതി യോഗത്തില്‍ വീണ്ടും നോട്ടിസ് നല്‍കാനാണ് പ്രതിപക്ഷനേതാവിന്റെ തീരുമാനം. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നതിനാണ് നോട്ടിസ് നല്‍കിയത്.