ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

single-img
31 January 2020

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസും ഭീകരരുമായി കശ്മീര്‍ ഹൈവേയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു, ഒരു പൊലീസുകാരന് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ നഗ്രോട്ട ടോള്‍ പ്ലാസയ്ക്കു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. വാഹന പരിശോധനയ്ക്കിടെ ട്രക്കിലെത്തിയ ഭീകരര്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. സംഘത്തില്‍ നാലു പേരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.