മാസ്കുകള്‍ കിട്ടാനില്ല; പച്ചക്കറികളുടെ തോട് മുതല്‍ സാനിറ്ററി നാപ്കിനും ബ്രാ പാഡുംവരെ മാസ്‌ക്കാക്കി ചൈനക്കാര്‍

single-img
31 January 2020

കൊറോണ രോഗത്തിന്റെ വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെ 213പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. നിലവിൽ 9,776പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിൽ 187പേരുടെ രോഗം സുഖപ്പെട്ടിട്ടുണ്ടെന്നുള്ള ആശ്വാസകരമായ വാര്‍ത്തയുമുണ്ട്.

ഇനിയും തികഞ്ഞ ജാഗ്രതയോടെ മുന്നോട്ട് പോയാല്‍ കൊറോണ എന്ന മാരക രോഗത്തില്‍ നിന്ന് രക്ഷനേടാം. അതിന്റെ ഭാഗമായി മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷെ ഇപ്പോൾ ചൈനയില്‍ ആവിശ്യത്തിന് മാസ്‌ക് ലഭിക്കാത്ത അവസ്ഥയാണ്. ജനങ്ങൾ ഒരു മാസ്‌ക് ഒരു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് പറയുന്നത്.

രാജ്യത്ത് മാസ്‌കിന് കടുത്ത ക്ഷാമം നേരിട്ടതോടെ മടക്കി ഒടിക്കാവുന്ന എന്തും മാസ്‌ക് ആക്കി മാറ്റുകയാണ് ചൈനക്കാര്‍. ഇതിനായി പ്ലാസ്റ്റികും പേപ്പറും പച്ചക്കറികളും സാനിറ്ററി നാപ്കിന്‍, ബ്രാ വരെ മാസ്‌കായി ഉപയോഗിക്കുന്നു. കൊറോണ വൈറസ് ശക്തിപ്രാപിച്ചപ്പോള്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നീണ്ട നിരയാണുള്ളത്. കുറഞ്ഞ മണിക്കൂറുകള്‍ക്കകമാണ് മാസ്‌കുകള്‍ വിറ്റുതീരുന്നത്. യാതൊരുവഴിയും ഇല്ലാതെ വരുമ്പോള്‍ പച്ചക്കറിയുടെ തോല്‍ വരെ മാസ്‌കായി ഇവിടെയുള്ളവര്‍ ധരിക്കുന്നത്. സ്ത്രീകളുടെ ബ്രായും മാസ്‌കായി ഉപയോഗിക്കുന്നത് എങ്ങിനെ എന്നുള്ള വീഡിയോ വരെ പുറത്തുവന്നിട്ടുണ്ട്.