കൊറോണ; തിരിച്ചെത്തുന്ന ഇന്ത്യക്കാരെ പ്രത്യേക സൈനിക കേന്ദ്രത്തില്‍ പാര്‍പ്പിക്കും

single-img
31 January 2020

ദില്ലി: കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് തിരിച്ചെത്തിക്കുന്ന ഇന്ത്യക്കാരെ ഹരിയാനയിലെ പ്രത്യേക സൈനിക കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. നാന്നൂറോളം ഇന്ത്യക്കാരാണ് നാളെ പുലര്‍ച്ചയോടെ തിരിച്ചെത്തുന്നത്. ഇവരെ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ തീരുമാനം. പ്രത്യേക മെഡിക്കല്‍ സംഘത്തെയും സൈനിക ഡോക്ടര്‍മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

രോഗം കണ്ടെത്തിയാല്‍ ദില്ലി എയിംസില്‍ ചികിത്സ നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. നാളെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആദ്യസംഘം വുഹാനില്‍ നിന്ന് തിരിച്ചെത്തുന്നത്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഇരുപത് വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. എയര്‍ഇന്ത്യ വിമാനം ഇന്ന് ഉച്ചയോടെയാണ് ചൈനയിലേക്ക് പുറപ്പെട്ടത്.