പ്രതികൾക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഭരണഘടന കത്തിച്ചു കളയണം; നിയമ പോരാട്ടം തുടരും: നിർഭയയുടെ അമ്മ

single-img
31 January 2020

താൻ ഇനിയും നീതിക്കായി പോരാട്ടം തുടരുമെന്ന് ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മ ആശ ദേവി. ഒരുകാലത്തും തങ്ങളുടെ വധശിക്ഷ നടക്കില്ലെന്ന് പ്രതികള്‍ വെല്ലുവിളിക്കുകയാണ്. ഇവിടെ കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഈ പ്രതികൾക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഭരണഘടന തന്നെ കത്തിച്ചുകളയണമെന്നും നിർഭയയുടെ അമ്മ പറഞ്ഞു.

ഇന്ന് നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുള്ള പട്യാലകോടതി വിധി വന്നതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നിര്‍ഭയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. നമ്മുടെ നാട്ടില്‍ പെണ്‍ക്കുട്ടികള്‍ക്ക് ഒരു വിലയുമില്ലെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

കേസിലെ കുറ്റവാളികളായ പ്രതികള്‍ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ്. ഈ നിയമ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും നിര്‍ഭയയുടെ അമ്മ കൂട്ടിച്ചേര്‍ത്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതെ വരെ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് സ്‌റ്റേ നല്‍കുന്നു എന്നാണ് ജഡ്ജി പറഞ്ഞത്.