സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡിനെതിരെ നാലാം ടി-20യിലും ഇന്ത്യയ്ക്ക് ജയം

single-img
31 January 2020

വീണ്ടും ഒരു സൂപ്പര്‍ ഓവറിലേക്ക് നീണ്ട നാലാം ടി-20യിലും ഇന്ത്യയ്ക്ക് ജയം. ഇന്ത്യയുടെ പേസർ ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി രാഹുലും കോലിയുമാണ് ഓപ്പണ്‍ ചെയ്തത്. ഇവർ തുടക്കത്തിലേ രണ്ട് പന്തില്‍ സിക്‌സും ഫോറും നേടി രാഹുല്‍ ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

ഓവറിലെ മൂന്നാം പന്തില്‍ രാഹുല്‍ പുറത്തായെങ്കിലും കോലി ബൗണ്ടറി നേടി ഇന്ത്യയെ നാലാം വിജയത്തിലെത്തിക്കുകയായിരുന്നു. മത്സരത്തിലെ തുടക്കത്തിൽ 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അങ്ങിനെയാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടത്. മറുപടി ബാറ്റിങ്ങില്‍ തകര്‍ത്തടിച്ചു മുന്നേറിയ ന്യൂസീലന്‍ഡിന് അവസാന ഓവറില്‍ പിഴച്ചതോടെ അവര്‍ക്കു നേടാനായത് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്.

ന്യൂസിലാൻഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോ (47 പന്തില്‍ 64), ടിം സീഫര്‍ട്ട് (39 പന്തില്‍ 57) എന്നിവരുടെ അര്‍ദ്ധസെഞ്ചുറി പ്രകടനങ്ങളോടെ വിജയമുറപ്പിച്ച കിവീസിനെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഇന്ത്യ ടൈയില്‍ കുരുക്കിയത്.