സ്‌കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

single-img
30 January 2020

കല്‍പ്പറ്റ: സ്‌കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടില്‍ ഡബ്യുഎംഓ വിഎച്ച്എസ്എസ് സ്്കൂളിലാണ് സംഭവം. പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനി യായ ഫാത്തിമ നസീല (17)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

വിദ്യാര്‍ത്ഥിനിയുടേത് സ്വാഭാവികമരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വിശദാംശങ്ങള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.