ഹിന്ദു മുസ്ലീം ഐക്യമല്ല, അത് നെഹ്രുവും അയ്യങ്കാളിയുമാണ്‌; ശശി തരൂരിനെ തിരുത്തി സോഷ്യല്‍ മീഡിയ

single-img
30 January 2020

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്രുവും സാമൂഹിക പരിഷ്‌കർത്താവ് അയ്യങ്കാളിയുമായി വേഷം ധരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ ഹിന്ദു മുസ്ലീം ഐക്യം എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ശശി തരൂരിനെതിരെ സോഷ്യല്‍ മീഡിയ. ഈ മാസം 29നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

തരൂർ തന്റെ ട്വീറ്റിന് താഴെ നെഹ്രുവെന്നും അയ്യങ്കാളിയെന്നും പറയുന്നതിന് പകരം ഹിന്ദുവെന്നും മുസ്ലീമെന്നും പറയുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ജവഹർലാൽ നെഹ്രു മുസ്ലീമാണെന്ന് സമ്മതിച്ചോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

അതേപോലെ തന്നെ ശശി തരൂര്‍ നെഹ്രുവിനെ മുസ്ലീമായാണോ കരുതുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഇതെല്ലാം കാണുന്ന ജനങ്ങൾക്ക് നെഹ്രുവിനെയും അയ്യങ്കാളിയെയും അറിയില്ലെന്നാണോ തരൂര്‍ കരുതുന്നതെന്ന് ഒരു അകൗണ്ടില്‍ നിന്ന് ചോദിക്കുന്നു.