‘എന്‍റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക’; ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവച്ച രാംഭക്തിന്‍റെ വാക്കുകള്‍

single-img
30 January 2020

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്തയാള്‍ തൊട്ടുമുമ്പ് സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ ലൈവ് നല്‍കിയിരുന്നു.

ഇയാള്‍ പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാന്‍ തയ്യാറായാണ് അവിടേക്ക് എത്തിയതെന്ന് വ്യക്തമാക്കുന്നതാണ് നിമിഷങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ നല്‍കിയ ലൈവ്. പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് കറുത്ത ജാക്കറ്റ് ധരിച്ച് തോക്കുമായി നടന്നടുത്തത് രാംഭക്ത് ഗോപാല്‍ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ‘ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം’ എന്ന് പറഞ്ഞായിരുന്നു അയാള്‍ അവര്‍ക്കുനേരെ അടുത്തത്.

വിദ്യാര്‍ത്ഥികളുടെ നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് നല്‍കിയ അവസാന പോസ്റ്റില്‍ താന്‍ നേരിടാന്‍ പോകുന്ന ഭവിഷ്യത്ത് അറിഞ്ഞുതന്നെയാണ് ചെയ്തതെന്ന് വ്യക്തമാകുന്നു. ”എന്‍റെ അവസാനയാത്രയില്‍ എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക” എന്നും ‘ഷഹീന്‍ ബാഘ് ഗെയിം അവസാനിക്കുന്നു’ എന്നുംഎന്ന് അയാള്‍ പറയുന്നുണ്ട്.

ഇയാളുടെ ആക്രമണത്തില്‍ ഷദാബ് ഫറൂഖ് എന്ന എന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. സമീപത്തായി മാധ്യമപ്രവര്‍ത്തകരും പോലീസും നേക്കി നില്‍ക്കെയായിരുന്നു വെടിവയ് പ്പ്.യുപിയിലെ ജെവാര്‍ സ്വദേശിയായ 19 വയസുള്ള രാംഭക്ത് ഗോപാല്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡ‍ിയിലാണ്.