ദേശീയ ഗാനം ആലപിച്ചതിന് പിരിച്ചുവിട്ടു; പ്രമുഖ ബ്രാന്റായ പന്തലൂണിനെതിരെ ജീവനക്കാര്‍

single-img
30 January 2020

ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചതിന് പ്രമുഖ ബ്രാന്റായ പന്തലൂണ്‍ തൊഴിലാളികളെ പരിച്ചുവിട്ടതായി ആരോപണം. സ്ഥാപനം തങ്ങളുടെ ഇരുപത്തിയഞ്ച് ജീവനക്കാരെയാണ് ഇതേ തുടര്‍ന്ന് പുറത്താക്കിത്. ഇത്തരമൊരു ആരോപണവുമായി തൊഴിലാളികള്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഇങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ലെന്ന വാദമാണ് കമ്പനി ഉയര്‍ത്തുന്നത്. പ്രധാനമായും ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ക്ക് എതിരെയാണ് കമ്പനി നടപടിയെടുത്തതെന്നാണ് ആരോപണം. അവസാന ആറ് ദിവസമായി ഇതേ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കല്‍ക്കട്ടയിലുള്ള പന്തലൂണ്‍ സ്റ്റാഫുകള്‍ സമരത്തിലാണ്.നിലവിൽ പന്തലൂണ്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ക്യാംപയിനിങ് ട്വിറ്ററില്‍ ട്രന്റിങ്ങാണ്.

ഇതോടൊപ്പം തന്നെ കമ്പനിയുടെ ഗുഡ്‌വില്‍ നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കാട്ടി പന്തലൂണും ട്വിറ്ററില്‍ എത്തിയിരുന്നു. പിരിച്ചു വിട്ട ജീവനക്കാർക്ക് പിന്‍തുണ പ്രഖ്യാപിച്ച് നിരവധിപ്പേരാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്.