ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേര്‍ക്ക് അജ്ഞാതന്റെ വെടിവെപ്പ്; ഒരാള്‍ക്ക് പരിക്ക്‌

single-img
30 January 2020

ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെപ്പ്. അജ്ഞാതനായ ഒരു വ്യക്തിയാണ് പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.

വെടിയുതിര്‍ത്ത ആളിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്.

വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് തടയാനായി പോലീസ് ബാരിക്കേഡുകള്‍ നിരത്തി കാത്തിരുന്നിടത്ത് “ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, ഞാന്‍ന്‍ തരാം സ്വാതന്ത്യം” എന്ന് ആക്രോശിച്ചു കൊണ്ട് ഒരു യുവാവ് തോക്കുമായി വന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. നിലവില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി സൗത്ത് ഈസ്റ്റ് ഡിസിപി അറിയിച്ചു.