ജാമിയയിൽ വെടിവെച്ചയാളെ പ്രതിഷേധക്കാരനാക്കി മാറ്റി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി

single-img
30 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുള്ള പ്രതിഷേധത്തില്‍ ജാമിയ മിലിയ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുപി സ്വദേശി വെടിയുതിര്‍ത്ത സംഭവത്തില്‍ തെറ്റായ റിപ്പോർട്ടുമായി റിപ്പബ്ലിക് ടിവി. വിദ്യാർത്ഥികളെ പ്രതിഷേധക്കാരില്‍ ഒരാള്‍ വെടിവച്ചു എന്നായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ ചാനലിന്റെ റിപ്പോര്‍ട്ട്.

‘രാജ്യ തലസ്ഥാനത്ത് തോക്കു ചുഴറ്റുന്നു. രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അതിനെ പിന്തുണയ്ക്കുന്നു. ഇത് അനുവദിക്കാനാവില്ല. സിഎഎ വിരുദ്ധ സമരത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ഇയാള്‍. നിങ്ങള്‍ കാണുന്നില്ലേ. എന്തിനാണിത്. ഇത് വോട്ടു ബാങ്ക് രാഷ്ട്രീയം മാത്രമാണ്’ – എന്ന് റിപ്പോര്‍ട്ടര്‍ പറയുന്നതും കേള്‍ക്കാം.

ഈ റിപ്പോര്‍ട്ടിംഗ് ലൈവ് ഏകദേശം അരമണിക്കൂര്‍ നേരത്തേക്ക് നീളുകയും ചെയ്തു. എന്നാല്‍ പിന്നീട് ജാമിയയില്‍ വെടിയുതിര്‍ത്തതിന് തോക്കുധാരി പിടിയിലായി എന്ന് ചാനല്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.