ജാമിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവച്ചയാളെ വസ്ത്രം നോക്കി തിരിച്ചറിയൂ; പ്രധാനമന്ത്രിയോട് ഒവൈസി

single-img
30 January 2020

ഡല്‍ഹിയിൽ ജാമിയ മിലിയ സര്‍വകലാശാല വിദ്യാർത്ഥികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തയാളെ വസ്ത്രം നോക്കി തിരിച്ചറിയൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട്എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ഒവൈസിയുടെപ്രതികരണം. “ഇത്രമാത്രം വിദ്വേഷം ഈ രാജ്യത്തു സൃഷ്ടിച്ചതിലൂടെ, പോലീസുകാര്‍ നോക്കിനില്‍ക്കെ ഒരു തീവ്രവാദി വിദ്യാര്‍ത്ഥികളെ വെടിവെക്കുന്നതിലേക്കു നയിച്ച അനുരാഗ് താക്കൂറിനും എല്ലാ “9 മണി ദേശീയവാദികള്‍ക്കും” നന്ദി. പ്രധാനമന്ത്രി, വസ്ത്രം കൊണ്ട് ഇയാളെ തിരിച്ചറിയൂ’, എന്നായിരുന്നു ഒവൈസിയുടെ ട്വീറ്റ്.

ബിജെപിയുടെ നേതാക്കളും ഒപ്പം “രാത്രി ഒന്‍പതുമണി ദേശീയവാദിക”ളും ഇന്ത്യയില്‍ ഇത്രയധികം വെറുപ്പ് സൃഷ്ടിച്ച സാഹചര്യത്തിലാണ് പോലീസ് നോക്കിനില്‍ക്കെ ഒരു ഭീകരന്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെപ്പ് നടത്തിയതെന്ന് ഒവൈസി വിമര്‍ശിച്ചു.