പൗരത്വഭേദഗതി വോട്ടിനിടാതെ യൂറോപ്യന്‍ യൂനിയന്‍

single-img
30 January 2020

ദല്‍ഹി: പൗരത്വഭേദഗതി പ്രമേയം യൂറോപ്യന്‍ യൂനിയന്‍ വോട്ടിനിടില്ല. പ്രമേയം വോട്ടിനിടരുതെന്ന് 356 എംപിമാര്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് പൗരത്വഭേദഗതി നിയമത്തിന് എതിരായ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. വസ്തുതകളെക്കുറിച്ച് പൂര്‍ണവും കൃത്യവുമായ വിലയിരുത്തല്‍ നടത്തിയതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ആയിരിക്കും നല്ലതെന്ന് ആയിരുന്നു യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളോട് ഇന്ത്യ പ്രതികരിച്ചത്.

മാര്‍ച്ച് മാസത്തില്‍ ചിലപ്പോള്‍ ഈ വിഷയം വീണ്ടും പരിഗണിച്ചേക്കും.സി.എ.എ വിവേചനപരമാണെന്നും പ്രത്യേക സമുദായത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ആറ് പാര്‍ട്ടികള്‍ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നത്. ഇന്നലെ ഇതിന്‍മേല്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. ചര്‍ച്ച പൂര്‍ത്തിയാക്കി ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. വോട്ടെടുപ്പ് നടന്നിരുന്നുവെങ്കില്‍ വിജയിക്കുകയും ഇന്ത്യക്ക് അന്താരാഷ്ട്രതലത്തില്‍ വന്‍ തിരിച്ചടി ലഭിക്കുകയും ചെയ്യുമായിരുന്നു.