ദല്‍ഹിയില്‍ ഡി രാജയും ബിനോയ് വിശ്വവും അറസ്റ്റില്‍

single-img
30 January 2020

ദില്ലി: പൗരത്വഭേദഗതിക്ക് എതിരെ ഇടത്പക്ഷം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും രാജ്യസഭാ എംപി ബിനോയ് വിശ്വവും അറസ്റ്റില്‍. പ്രതിഷേധക്കാര്‍ക്കൊപ്പം പരിപാടിയില്‍ ചേരാന്‍ എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനുഷ്യചങ്ങലയില്‍ പങ്കെടുക്കാനാണ് രാജ്ഘട്ടിലെത്തിയത്.

മറ്റ്‌ നേതാക്കള്‍ക്കൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. എന്തിനാണ് അറസ്റ്റെന്ന് ഇതുവരെ മനസിലായില്ലെന്നും ഡി രാജ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മറ്റ് ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രതിഷേധ പരിപാടി നടത്തി. സീതാറാം യെച്ചൂരി,പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.