വഴിമുടക്കി നിൽക്കാമെന്ന് ആരും കരുതേണ്ട; സാങ്കേതിക സർവകലാശാലയോട് അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി

single-img
30 January 2020

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തിയ സാങ്കേതിക സർവകലാശാലയോടുളള അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി. സർവകലാശാലയുടെ അധികൃതർ സ്ഥാപനത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വഴിമുടക്കി നിൽക്കാമെന്ന് ആരും കരുതേണ്ടെന്ന മുന്നറിയിപ്പും നൽകുകയായിരുന്നു.

ആധുനിക കാലത്തെ വ്യവസായങ്ങൾക്ക് അനുസൃമായി കോഴ്സുകൾ തുടങ്ങാനുളള നടപടികൾ സാങ്കേതിക സർവകലാശാല വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരസ്യമായ വിമർശനം.