പൗരത്വഭേദഗതി; പ്രതിഷേധങ്ങളില്‍ കുട്ടികള്‍ പങ്കെടുത്താല്‍ രക്ഷിതാക്കള്‍ക്കെതിരെ നിയമനടപടി

single-img
30 January 2020

ലഖ്‌നൗ- പൗരത്വഭേദഗതി പ്രതിഷേധങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന രക്ഷിതാക്കള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലഖ്‌നൗ ശിശുക്ഷേമ സമിതിയുടെ മുന്നറിയിപ്പ്. ക്ലോക്ക് ടവറിലെ പ്രതിഷേധക്കാര്‍ക്ക് സമിതി നോട്ടീസ് നല്‍കി. പൗരത്വഭേദഗതി സമരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്താല്‍ രക്ഷിതാക്കള്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷയോ ഒരു ലക്ഷം രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് നോട്ടിസില്‍ അറിയിച്ചിരിക്കുന്നത്.

സമരത്തില്‍ പങ്കെടുക്കുന്നതിലൂടെ കുട്ടികളുടെ സ്‌കൂള്‍ മുടങ്ങുകയും ഭക്ഷണം ശരിയായ വിധം കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. ഇത് ശിശുസംരക്ഷണ നിയമം അനുസരിച്ച് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും നടപടി സ്വീകരിക്കുമെന്നും ലഖ്‌നൗ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ കുട്ടികളെ വീട്ടിലേക്ക് തിരിച്ചയക്കണമെന്നും നിര്‍ദേശമുണ്ട്.