സിനിമാ പാരഡിസോ ക്ലബ് സിനി അവാര്‍ഡ്സ്: മികച്ച നടന്‍ സുരാജ്, നടി അന്ന

single-img
30 January 2020

സിനിമാ പാരഡിസോ ക്ലബ് അതിന്റെ ഈ വർഷത്തെ സിനി അവാര്‍ഡ്സ് പ്രഖ്യാപിച്ചു. ഏറ്റവും മികച്ച സംവിധായകനായി ആഷിഖ് അബുവിനെ വൈറസ് എന്ന ചിത്രത്തിലെ മികവിൽ തെരഞ്ഞെടുത്തു. മികച്ച നടനായ് സുരാജ് വെഞ്ഞാറമൂടിനെയും അന്നാ ബെന്നിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഹെലന്‍, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലാണ് താരത്തെ തെരഞ്ഞെടുത്തത്.

അവാർഡ് ജേതാക്കൾക്കുള്ള പുരസ്‌കാരദാനവും തുടര്‍ന്നുള്ള അനുമോദന യോഗവും ഫെബ്രുവരി 16 ആം തീയതി കൊച്ചി ഐഎംഎ ഹാളില്‍ വെച്ച് നടക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.