പതിനൊന്നുകാരിയുടെ വിവാഹം തടഞ്ഞ് പോലീസ്; തുണയായത് സോഷ്യല്‍മീഡിയ

single-img
30 January 2020

മൈസൂര്‍: ബാലികാ വിവാഹം തടഞ്ഞ് പോലിസ്. മൈസൂരിലെ ഗ്രാമത്തിലാണ് സംഭവം. പതിനൊന്നുകാരിയെ വിവാഹം ചെയ്ത് നല്‍കാനുള്ള മാതാപിതാക്കളുടെ തീരുമാനം സംബന്ധിച്ച് പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ഒരാള്‍ സന്ദേശമയച്ചതാണ് വഴിത്തിരിവായത്. ഇതേതുടര്‍ന്ന് പോലീസ് നേരിട്ട് ഇടപെടുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൂട്ടുകാരിയാണ് ഫേസ്ബുക്ക് പേജില്‍ പോലിസിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്.

വിവാഹം തടയണമെന്ന അഭ്യര്‍ത്ഥനയും മെസേജിലുണ്ടായിരുന്നു. മൈസൂര്‍ പോലീസും വനിതാ ശിശുക്ഷേമ വകുപ്പും സംഭവത്തില്‍ ഇടപ്പെട്ടതോടെ ബാലികാ വിവാഹം തടയാന്‍ സാധിച്ചു. നിയമവിരുദ്ധമാണ് ബാലികാ വിവാഹമെന്ന് പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ രക്ഷിതാക്കളെ വിഷയം ബോധ്യപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സുരക്ഷ മുന്‍നിര്‍ത്തി ശിശുക്ഷേമ വിഭാഗത്തിന്റെ ഗേള്‍സ് ഹോമിലേക്ക് മാറ്റി.മാതാപിതാക്കള്‍ക്കും വരനും എതിരെ കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.