സെന്‍സസ് വിജ്ഞപാനമിറക്കി; 31 ചോദ്യങ്ങള്‍

single-img
30 January 2020

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സെന്‍സസ് വിജ്ഞപാനമിറക്കി. ഒന്നാംഘട്ട സെന്‍സസ് വിജ്ഞാപനത്തില്‍ 31 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീട്,ജലലഭ്യത,ശുചിമുറി,വൈദ്യുതി,അടിസ്ഥാന ഭക്ഷണരീതികള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പൊതുഭരണവകുപ്പാണ് വിജ്ഞാപനം പുറത്തിറക്കിയത്.സംസ്ഥാനത്ത് സെന്‍സസ് നടപടികളുടെ ഔദ്യോഗിക തുടക്കമാണിത്. വിവാദമാകാവുന്ന ചോദ്യങ്ങള്‍ ഇല്ലെന്നാണ് നിലവിലെ വിവരം.

അതേസമയം പൗരത്വ പട്ടികയ്ക്കായുളള വിവരശേഖരണത്തിന് നിര്‍ദ്ദേശം നല്‍കിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൊടുവളളി നഗരസഭ തീരുമാനിച്ചു. എന്‍പിആറിനായി വിവരശേഖരണം നടത്തില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കും വരെ സെന്‍സസുമായി സഹകരിക്കേണ്ടെന്നും മുസ്ലിം ലീഗ് നേതൃത്വത്തിലുളള നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. യോഗത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.

സെന്‍സസ് നടപടികള്‍ക്കായി എന്യുമേറേറ്റര്‍മാരെ വേണമെന്നാവശ്യപ്പെട്ട് ജനുവരി 21 ന് കൊടുവളളി നഗരസഭ സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന സൂപ്രണ്ട് മധുവും ഹെഡ് ക്ലര്‍ക്ക് ഹസ്സന്‍കുട്ടിയും സ്‌കൂളുകള്‍ക്ക് കത്തയച്ചിരുന്നു. ഈ കത്തില്‍ സെന്‍സസിന് ഒപ്പം എന്‍പിആര്‍ വിവരശേഖരണവും നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവും റഫറന്‍സായി നല്‍കിയിരുന്നു. നഗരസഭാ ചെയര്‍മാന്‍ അറിയാതെ ഇത്തരമൊരു കത്തയച്ചതിനാണ് ഇരുവര്‍ക്കുമെതിര നടപടി സ്വീകരിക്കാനുളള തീരുമാനം.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പൊതുഭരണവകുപ്പാണ് വിജ്ഞാപനം പുറത്തിറക്കിയത്.സംസ്ഥാനത്ത് സെന്‍സസ് നടപടികളുടെ ഔദ്യോഗിക തുടക്കമാണിത്. വിവാദമാകാവുന്ന ചോദ്യങ്ങള്‍ ഇല്ലെന്നാണ് നിലവിലെ വിവരം