ജാമിയ: വെടിവെപ്പ് അംഗീകരിക്കാനാവില്ല; പ്രതിയെ വെറുതെ വിടില്ല: അമിത് ഷാ

single-img
30 January 2020

ഡൽഹിയിൽ ജാമിയ മിലിയ സർവകലാശാലയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന വെടിവെപ്പ് അംഗീകരിക്കാനാവില്ലെന്ന് അമിത്ഷാ. ഇതുപോലുള്ള നടപടികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അമിത്ഷാ ട്വീറ്റ് ചെയ്തു. ഇന്ന് നടന്ന വെടിവെപ്പിനെകുറിച്ച് ദല്‍ഹി പോലീസ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെടും. സംഭവത്തില്‍ നടപടിയെടുക്കാനും ആവശ്യപ്പെടും. ഇതുപോലുള്ള സംഭവങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ല. സംഭവത്തില്‍ പ്രതിയെ വെറുതെ വിടില്ല.’ അമിത് ഷാ പറഞ്ഞു.

ഡൽഹിയിൽ ജാമിഅ കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സംഘടിപ്പിക്കപ്പെട്ട മാര്‍ച്ചിനു നേരെയായിരുന്നു വെടിവെപ്പുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. ‘ഇതാ നിങ്ങളുടെ സ്വാതന്ത്രം ‘ എന്നുപറഞ്ഞാണ് വെടിവെപ്പ് നടത്തിയത്. നിരവധി പോലീസുകാര്‍ നോക്കിനില്‍ക്കെ ആയിരുന്നു വെടിവെപ്പ്.