അജ്മല്‍ കസബിന്റെ തടവറയ്ക്ക് വേണ്ടി ചെലവഴിച്ചത് 4.49 കോടിരൂപ

single-img
30 January 2020

മുംബൈ ഭീകരാക്രമണകേസിലെ പ്രതി അജ്മല്‍ കസബിനെ തടവിലിടാന്‍ വേണ്ടി പ്രത്യേക സെല്‍ നിര്‍മിച്ചതിന് ചെലവഴിച്ചത് 4.49 കോടി രൂപ. അര്‍തര്‍ റോഡ് ജയിലിലാണ് വന്‍ സുരക്ഷാസംവിധാനങ്ങളോടെയുള്ള സെല്‍ നിര്‍മ്മിച്ചത്. ജയില്‍ പുന:രുദ്ധാരണത്തിനായി നേരത്തെ തന്നെ 2.62 കോടി രൂപ അനുവദിച്ചിരുന്നു.

എന്നാല്‍ കസബിനെ പാര്‍പ്പിക്കുന്നതിനുള്ള സെല്‍ നിര്‍മാണം പൂര്‍ത്തിയായതോടെ നിര്‍മ്മാണച്ചെലവ് 4.49 കോടി രൂപയായി ഉയരുകയായിരുന്നുവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തുവിട്ട രേഖകകള്‍ വ്യക്തമാക്കുന്നു. അജ്മല്‍ കസബിനെ തൂക്കിലേറ്റി എട്ട് വര്‍ഷം പിന്നിടുമ്പോഴാണ് ഈ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.