നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരം തുടങ്ങി

single-img
30 January 2020

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിവിസ്താരം ആരംഭിച്ചു. കൊച്ചി സിബിഐ പ്രത്യേക കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിയുടെ വിസ്താരമാണ് നടക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷമാണ് മറ്റ് സാക്ഷികളുടെ വിസ്താരവും നടക്കും.

Donate to evartha to support Independent journalism

നടന്‍ ദിലീപ് അടക്കമുള്ള മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 136 സാക്ഷികള്‍ക്കാണ് വിസ്താരത്തിനായുള്ള സമന്‍സ് ലഭിച്ചിരിക്കുന്നത്. 35 ദിവസം കൊണ്ട് ഇത്രയും സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായേക്കും. സിനിമാതാരങ്ങള്‍ അടക്കമുള്ളവരാണ് ആദ്യഘട്ട പട്ടികയില്‍ ഉള്ളത്.