മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം; സത്യവാങ്മൂലവുമായി സുപ്രീം കോടതിയില്‍ മുസ്ലിം വ്യക്തിനിയമ ബോർഡ്

single-img
29 January 2020

രാജ്യത്തെ മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ല എന്ന് അറിയിച്ചുകൊണ്ട് മുസ്ലിം വ്യക്തിനിയമ ബോർഡ്സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്നും ബോർഡ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. മതാചാരങ്ങൾക്കുമേൽ ഭരണഘടനയുടെ മൗലിക അവകാശത്തിൽ സുപ്രീം കോടതിയുടെ വിശാല ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് ഈ സത്യവാങ്മൂലം.

സ്ത്രീകൾ മുസ്ലിം പള്ളികളിൽ പ്രവേശിക്കുന്നത് മുസ്ലീം ജമാ അത്ത് വിലക്കുന്നു എന്നത് സമൂഹത്തിലെ തെറ്റിദ്ധാരണയാണെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി നേരത്തെ പറഞ്ഞിരുന്നു. നിലവിൽ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങളോ സുരക്ഷയോ ഇല്ല. അതുകൊണ്ട് എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.