നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; മാഹിയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

single-img
29 January 2020

നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹോഡവാട സ്വദേശിയായ അബ്ദുള്‍ റഷീദിനെയാണ് പള്ളൂര്‍ എസ്ഐ സെന്തില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ചാലക്കരയിലുള്ള കൂലോത്ത് മദ്രസയിലെ അധ്യാപകനായിരുന്നു അബ്ദുള്‍റഷീദ്. കഴിഞ്ഞ 26ാം തീയ്യതിയായിരുന്നു സംഭവം. അന്നേദിവസം നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ ഇയാള്‍ ശുചി മുറിയില്‍ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തിന്‌ പിന്നാലെ തന്നെ വിദ്യാര്‍ത്ഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും പള്ളൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് മാഹി കോടതിയില്‍ ഹാജരാക്കി.