ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

single-img
29 January 2020

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐഎസ് ഉദഗ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ട രാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി.മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടപടി നേരിടുന്നത്.

ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതിയുടേതാണ് തീരുമാനം. കേസില്‍ ഇതുവരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ 6 മാസമേ സസ്‌പെന്‍ഷന്‍ കാലാവധിയുള്ളു. കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ കഴിയില്ല. 2019 ഓഗസ്റ്റ് മൂന്നിനാണ് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ തിരുവനന്തപുരത്ത് കാറിടിച്ച് കൊല്ലപ്പെട്ടത്.