ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം എഴുതി മുന്‍ സിബിഐ ഡയറക്ടര്‍; പ്രവൃത്തി അസാധാരണം

single-img
29 January 2020

ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനമെഴുതി മുന്‍ സിബിഐ ഡയറക്ടർ നാഗേശ്വര റാവു. ഇദ്ദേഹം തന്റെ ലേഖനത്തിൽ എന്‍ജിഒകളുടെ വിദേശനിക്ഷേപം ഇന്ത്യയില്‍ പൂര്‍ണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഇപ്പോൾ സർവീസിൽ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹോം ഗാര്‍ഡ്‌സ് ആണ് നാഗേശ്വര റാവു. സർക്കാർ വകുപ്പുകളിൽ ഔദ്യോഗിക പദവികളില്‍ ഇരിക്കുന്നവര്‍ ഇത്തരത്തിലുള്ള വിഷയത്തിൽ പ്രസിദ്ധീകരണത്തിനു വേണ്ടി ലേഖനങ്ങള്‍ എഴുതുന്നത് അസാധാരണമാണെന്ന വിമര്‍ശനങ്ങള്‍ ഉയർന്നുകഴിഞ്ഞു.

ഐപിഎസ് സര്‍വീസ് റൂളുറൂളുകൾ പ്രകാരം പദവികളില്‍ ഇരിക്കുന്നവര്‍ക്ക് ശാസ്ത്രം, സംസ്‌കാരം, സാഹിത്യം എന്നീ വിഷയങ്ങളില്‍ മാത്രമേ പ്രസിദ്ധീകരണങ്ങള്‍ക്കായി ലേഖനങ്ങള്‍ എഴുതാന്‍ സാധിക്കൂ. ഈ വ്യവസ്ഥയെ ലംഘിച്ചുകൊണ്ടാണ് നാരേശ്വര റാവു സ്വന്തം ലേഖനം ആര്‍എസ്എസ് മുഖപത്രത്തില്‍ എഴുതിയത്.

കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് റാവു ഡയറക്ടര്‍ അലോക് വര്‍മയെയും ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താനയെയും കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ട സമയം ചുമതലയേല്‍ക്കുന്നത്.