പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യത; പ്രൈഡ് മാര്‍ച്ചിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചു

single-img
29 January 2020

മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ അടുത്ത മാസം ഹം സഫര്‍ ട്രസ്റ്റ് നടത്താനിരുന്ന പ്രൈഡ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് മുംബൈ പോലീസ്. സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 15,000ത്താളം പേര്‍ പങ്കെടുക്കുമെന്ന് കരുതിയിരുന്ന ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന പ്രൈഡ് പരേഡിന് അനുമതി നിഷേധിച്ചത്.

ഒരുപക്ഷെ പ്രൈഡ് മാര്‍ച്ചിനിടയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അനുമതി നിഷേധിച്ചതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ‘സാധാരണ രീതിയില്‍ എല്‍ജിബിടിക്യുവിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടത്താനുദ്ദേശിക്കുന്ന പരിപാടിയില്‍ പൗരത്വ ഭേദഗതിക്കെതിരായ മുദ്രാവാക്യങ്ങളുയരാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചു. അതിനാലാണ് അനുമതി നിഷേധിച്ചത്’ ഗാംദേവി പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.